കേരളം

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; 24 മണിക്കൂറിനിടെ തീവ്രമായേക്കും ; പരക്കെ മഴയ്ക്ക് സാധ്യത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനിടെ ഇത് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 

തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍. ചിലപ്പോൾ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. 

ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ഏതാനും ദിവസം കൂടി മഴ തുടരും. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

സാധാരണ 15-ാം തീയതിയോടെ കാലവര്‍ഷം കേരളത്തില്‍ നിന്ന് പിന്‍വാങ്ങുകയും പിന്നാലെ തുലാമഴ എത്തുകയുമാണ് പതിവ്. എന്നാല്‍ പുതിയ ന്യൂനമര്‍ദത്തെ തുടർന്ന് തുലാമഴ എത്താന്‍ 20-ാം തീയതി കഴിയുമെന്നാണ് പുതിയ നിഗമനം. കഴിഞ്ഞ വര്‍ഷവും കാലവര്‍ഷം പിൻവാങ്ങുന്നത് വൈകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും