കേരളം

സംസ്ഥാനത്ത് ഇന്ന് 9,250 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 8,215 പേർക്ക് രോ​ഗം; ഉറവിടം വ്യക്തമല്ലാത്ത 757 കേസുകൾ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 143 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 757 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  

തിരുവനന്തപരം നെയ്യാറ്റിന്‍കര സ്വദേശി ശശിധരന്‍ നായര്‍ (75), പാറശാല സ്വദേശി ചെല്ലമ്മല്‍ (70), വാമനപുരം സ്വദേശിനി മഞ്ജു (29), നഗരൂര്‍ സ്വദേശിനി നുസൈഫാ ബീവി (65), കീഴാരൂര്‍ സ്വദേശിനി ഓമന (68), ആര്യനാട് സ്വദേശി വേലുക്കുട്ടി (68), കന്യാകുമാരി സ്വദേശി ഗുണശീലന്‍ (53), കൊല്ലം നിലമേല്‍ സ്വദേശിനി നസീറ ബീവി (53), അഞ്ചല്‍ സ്വദേശി സുശീലന്‍ (45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ് (68), കുണ്ടറ സ്വദേശിനി ടെല്‍മ (81), ആലപ്പുഴ എല്ലപ്പിക്കുളം സ്വദേശി അബ്ദുള്‍ റഹ്മാന്‍ കുഞ്ഞ് (63), കടകാല്‍പള്ളി സ്വദേശി പ്രകാശന്‍ (68), കോട്ടയം സ്വദേശി സിജോ തോമസ് (38), എറണാകുളം മൂവാറ്റുപുഴ സ്വദേശിനി അമ്മിണി ശ്രീധരന്‍ (80), വൈപ്പിന്‍ സ്വദേശി ശിവന്‍ (84), മൂവാറ്റുപുഴ സ്വദേശിനി ഫാത്തിമ (79), പെരുമ്പാവൂര്‍ സ്വദേശി ഷാജി (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി സുബൈദ (55), കോഴിക്കോട് വടകര സ്വദേശി രാഘവന്‍ (85), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുള്‍ ഖാദിര്‍ (70), പൊന്നാനി സ്വദേശിനി ബീവാത്തു (60), പുരംഗ് സ്വദേശിനി മറിയം (62), അരക്കുപറമ്പ് സ്വദേശി മുഹമ്മദ് (70), കാസര്‍ഗോഡ് ചെമ്മാട് സ്വദേശി അബ്ദുള്ള (61), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 955 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

കോഴിക്കോട് 1205, മലപ്പുറം 1174, തിരുവനന്തപുരം 1012, എറണാകുളം 911, ആലപ്പുഴ 793, തൃശൂര്‍ 755, കൊല്ലം 714, പാലക്കാട് 672, കണ്ണൂര്‍ 556, കോട്ടയം 522, കാസര്‍ഗോഡ് 366, പത്തനംതിട്ട 290, ഇടുക്കി 153, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കോഴിക്കോട് 1171, മലപ്പുറം 1125, തിരുവനന്തപുരം 878, എറണാകുളം 753, ആലപ്പുഴ 778, തൃശൂര്‍ 723, കൊല്ലം 704, പാലക്കാട് 400, കണ്ണൂര്‍ 376, കോട്ടയം 499, കാസര്‍ഗോഡ് 360, പത്തനംതിട്ട 222, ഇടുക്കി 111, വയനാട് 115 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം, എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'