കേരളം

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 665ആയി; പുതുതായി 11എണ്ണംകൂടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 11 കോവിഡ് ഹോട്ട് സ്പോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലയിലെ ഇലിക്കുളം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 6), തലയാഴം (3), വയനാട് ജില്ലയിലെ കണിയംപെറ്റ (13, 14), തിരുനെല്ലി (5), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (12), മേലില (14), നിലമേല്‍ (10), പാലക്കാട് ജില്ലയിലെ കൊപ്പം (4, 12), എരിമയൂര്‍ (10), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 7), നരനാമ്മൂഴി (സബ് വാര്‍ഡ് 3) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍.40 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 665 ഹോട്ട് സ്പോട്ടുകളാണുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,51,714 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,673 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3888 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ