കേരളം

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു; ജലനിരപ്പ് 2391.04 അടി 

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 2391.04 അടി തൊട്ടതോടെയാണ് ആദ്യ ജാഗ്രതാ മുന്നറിയിപ്പായ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചത്. 

ഒക്ടോബര്‍ 20ന് മുന്‍പ് ജലനിരപ്പ് 2396.85 അടിയില്‍ എത്തിയാലാവും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കുക. ജലനിരപ്പ് 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കും. 2398.85 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ ഡാം തുറക്കും. 2403 ആണ് ഇടുക്കി ഡാമിലെ അനുവദനീയമായ സംഭരണശേഷി. 

ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചിരുന്നു. ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് തുടരുകയാണ്. എന്നാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വലിയ തോതില്‍ ഇല്ലെന്നും, അതിനാല്‍ ആശങ്ക വേണ്ടെന്നുമാണ് ില്ലാ ഭരണകൂടവും, കെഎസ്ഇബിയും പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ