കേരളം

ജനന, മരണ റജിസ്ട്രേഷന് ആധാർ നമ്പർ നിർബന്ധമില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : ജനന, മരണ റജിസ്ട്രേഷനുകൾക്ക് ആധാർ നമ്പർ നിർബന്ധമല്ലെന്ന് റജിസ്ട്രാർ ജനറലിന്റെ ഓഫീസ് അറിയിച്ചു. 1969 ലെ നിയമപ്രകാരമാണ് ജനനവും മരണവും റജിസ്റ്റർ ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു നൽകിയ മറുപടിയിലാണ് രജിസ്ട്രാർ ജനറൽ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ വർഷം ഏപ്രിലിൽ ആഭ്യന്തര മന്ത്രാലയം ഇറക്കിയ സർക്കുലർ അതനുസരിച്ച്, ജനന, മരണ റജിസ്ട്രേഷന് ആധാർ തിരിച്ചറിയൽ രേഖയായി അംഗീകരിക്കും എന്ന് അറിയിച്ചിരുന്നു. ആധാർ ഹാജരാക്കണോയെന്ന് അപേക്ഷകർക്കു തീരുമാനിക്കാം.

ഔദ്യോഗിക രേഖകളിൽ ആധാർ നമ്പർ രേഖപ്പെടുത്തുന്നത് ഒഴിവാക്കണം. രേഖപ്പെടുത്തിയാൽ തന്നെ ആദ്യ 8 അക്കങ്ങൾ കറുത്ത മഷി കൊണ്ടു മറച്ചിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും