കേരളം

മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കോവിഡ്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാ അംഗവുമായ അൽഫോൺസ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് കോവിഡ് പോസിറ്റീവാണെന്ന വിവരം ഡോക്ടർ അറിയിച്ചത് എന്ന് കണ്ണന്താനം പറഞ്ഞു. 

ഭാര്യ ഷീലയ്ക്കും മകൻ ആകാശിനും നെഗറ്റീവാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. അടുത്ത 14 ദിവസം താൻ ലാപ്‌ടോപ്പിന് മുന്നിലായിരിക്കും. അനേകം ജോലികൾ ചെയ്ത് തീർക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'അടുത്ത ഒരാഴ്ചക്കുള്ളിൽ ഐ.എ.എസ് ബാച്ച്‌മേറ്റ്‌സുമായി സഹകരിച്ച് ഞാൻ ചെയ്യുന്ന പുസ്തകം പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അത് പൂർത്തിയാക്കി കഴിഞ്ഞാൽ രണ്ടു പുസ്തകങ്ങൾകൂടി പണിപ്പുരയിലുണ്ട്. ഒന്ന് മോട്ടിവേഷണലാണ്. മറ്റൊന്ന് ഫിക്ഷനും. എന്റെ നായകളോടും പൂച്ചകളോടുമൊത്തുള്ള കളികളും പക്ഷികൾക്ക് തീറ്റകൊടുക്കുന്നതും പച്ചക്കറികൾ വളരുന്നത് കാണുന്നതും എനിക്ക് മിസ് ചെയ്യും. പേടിക്കാനൊന്നുമില്ല പ്രാർഥിക്കുക' കണ്ണന്താനം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്