കേരളം

ജോസ് കെ മാണി സിപിഐ ആസ്ഥാനത്ത് ; കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അനുനയ നീക്കവുമായി കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി സിപിഐ ആസ്ഥാനത്തെത്തി. എം എന്‍ സ്മാരകത്തിലെത്തിയ ജോസ് കെ മാണി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ റോഷി അഗസ്റ്റിനും ജോസിനൊപ്പമുണ്ട്. 

ഇടതുമുന്നണി പ്രവേശനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് കെ മാണി പറഞ്ഞു. സിപിഎം നേതാക്കളെയും കാണുന്നുണ്ട്. പഴയ തര്‍ക്കങ്ങളെല്ലാം അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ എല്‍ഡിഎഫ് പ്രവേശനത്തെ നേരത്തെ സിപിഐ എതിര്‍ത്തിരുന്നു. കേരള കോണ്‍ഗ്രസിന് വേണ്ടി സിപിഐയുടെ കൈവശമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് നല്‍കണമെന്ന ആവശ്യത്തെയും സിപിഐ എതിര്‍ത്തിരുന്നു. 

ഈ പശ്ചാത്തലത്തിലാണ് ജോസ് കെ മാണി സിപിഐ സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. യുഡിഎഫ് ബന്ധം ഉപേക്ഷിച്ച ജോസ് കെ മാണി, രാജ്യസഭ അംഗത്വം രാജിവെക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശതെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫില്‍ അംഗമാകാനാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'