കേരളം

കുട്ടികള്‍ കണ്ടുകൊണ്ടിരിക്കെ വലിയ ശബ്ദത്തില്‍ ടിവി പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ടിവി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പയ്യന്നൂര്‍ രാമന്തളിയിലെ പുളുക്കൂല്‍ നാരായണന്റെ വീടാണ് കത്തി നശിച്ചത്. കുട്ടികള്‍ ടിവി കണ്ടു കൊണ്ടിരിക്കെയാണ് വലിയ ശബ്ദത്തില്‍ ടിവി പൊട്ടിത്തെറിച്ചത്. 
ഇന്ന് ഉച്ചയോടെയാണ് സംഭവം.  ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

ടിവിയില്‍നിന്ന് പുക ഉയരുമ്പോള്‍ തന്നെ കുട്ടികള്‍ പുറത്തേക്ക് ഇറങ്ങിയോടി. കുട്ടികള്‍ പുറത്തെത്തുമ്പോള്‍ ടിവി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് വീടിനകത്തും സമീപത്തുമായി തീ ആളിക്കത്തി. വൈദ്യുതി ബന്ധം വിച്ഛേദിച്ച് നാട്ടുകാരും അഗ്‌നിശമനയും ചേര്‍ന്ന് തീയണച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു