കേരളം

മകൻ വാങ്ങിവെച്ച മദ്യം എടുത്തതിൽ തർക്കം, പരസ്പരം വെട്ടി; മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മദ്യത്തിന്റെ പേരിലുണ്ടായ വഴക്കിനെ തുടർന്ന് അച്ഛനെ മകൻ വെട്ടിക്കൊന്നു. ചേരാനല്ലൂരിലാണ് സംഭവമുണ്ടായത്. വിഷ്ണുപുരം സ്വദേശി ഭരതനാണ് മരിച്ചത്. മകൻ വിഷ്ണുവാണ് അച്ഛനെ വെട്ടിയത്. 

വിഷ്ണു വാങ്ങിവെച്ച മദ്യം അച്ഛൻ എടുത്തതിനെ ചൊല്ലിയാണ് ഇരുവരും തർക്കത്തിലായത്. തുടർന്ന് ഇരുവരും പരസ്പരം വെട്ടുകയായിരുന്നു. വിഷ്ണുവിന്റെ വെട്ടേറ്റ് ഭരതന്റെ കുടൽ പുറത്തുവന്നിരുന്നു. വിഷ്ണുവിന്റെ തലയ്ക്കും ​വെട്ടേറ്റു. 

ഇന്നലെ വൈകിട്ടോടെയാണ് അച്ഛനും മകനും ഏറ്റമുട്ടിയത്. തുടർന്ന് ഇരുവരേയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് ഭരതൻ മരിച്ചത്. ചേരാനെല്ലൂർ പൊലീസ് കേസെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ