കേരളം

ഇന്നും കൂടുതൽ രോ​ഗികൾ മലപ്പുറത്ത്, എറണാകുളത്തും തൃശൂരും ആയിരത്തിലധികം; ജില്ല തിരിച്ചുള്ള കണക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9016 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഇന്നും കൂടുതൽ രോ​ഗികൾ മലപ്പുറം ജില്ലയിലാണ്. 1519 പേർക്കാണ് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. തൃശൂർ, എറണാകുളം ജില്ലകളിലും ആയിരത്തിലധികം പേർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം 1022, കോഴിക്കോട് 926 എന്നിങ്ങനെയാണ് കോവിഡ് രോ​ഗികളുടെ എണ്ണം‌. 

തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂർ 464, കോട്ടയം 411, കാസർഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 127 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7464 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1321 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

104 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. കോട്ടയം 23, തൃശൂർ, മലപ്പുറം 15 വീതം, കണ്ണൂർ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസർഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ, എറണാകുളം 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7991 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 96,004 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,36,989 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം