കേരളം

ശിവശങ്കര്‍ ആശുപത്രി വിട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം.ശിവശങ്കര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടു. ശിവശങ്കറിന് കിടത്തിച്ചികിത്സയുടെ ആവശ്യമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി വിട്ടത്. 

 ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയ ശിവശങ്കര്‍ വീട്ടിലേക്ക് മടങ്ങി. കസ്റ്റംസ് കേസില്‍ വെള്ളിയാഴ്ച വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ ശിവശങ്കറിന് താത്കാലിക ആശ്വാസം ലഭിച്ചിരിക്കുകയാണ്. കസ്റ്റംസ് അതിനു മുമ്പ് മറുപടി നല്‍കണം. ആവശ്യപ്പെട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാമെന്ന് ശിവശങ്കര്‍ വ്യക്തമാക്കിയിരുന്നു. മറുപടി നല്‍കാന്‍ സമയം വേണമെന്ന് കസ്റ്റംസ് വ്യക്തമാക്കി. അന്വേഷണവുമായി ശിവശങ്കരന്‍ സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് പറഞ്ഞു. രാഷ്ട്രീയക്കളിയിലെ കരുവാണ് താനെന്നും ശിവശങ്കര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ