കേരളം

ശിവശങ്കറിന് വേദന സംഹാരി മതി, അസുഖം തട്ടിപ്പ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കില്ലെന്ന് കസ്റ്റംസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലില്‍ക്കില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍. ഹൈക്കോടതിക്ക് കസ്റ്റംസില്‍ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന്, എതിര്‍ സത്യവാങ്മൂലത്തില്‍ കസ്റ്റംസ് ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് ശിവശങ്കര്‍ അസുഖമുള്ളതായി ഭാവിച്ചതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ശിവശങ്കറിന്റെ അസുഖം അസുഖം തട്ടിപ്പാണ്. തിരക്കഥ അനുസരിച്ചാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വേദനസംഹാരി കഴിച്ചാല്‍ മാറുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുള്ളത്. ശിവശങ്കര്‍ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പോവണമെന്ന് വാശി പിടിച്ചതെന്നും കസ്റ്റംസ് പറയുന്നു. 

പൂജപ്പുരയിലെ വീട്ടില്‍ നിന്ന് കസ്റ്റംസ് ചോദ്യം ചെയ്യാന്‍ കൊണ്ടുപോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ ആദ്യം കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു മെഡിക്കല്‍ കോളജിലേക്കു മാറ്റിയ ശിവശങ്കറിനെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്ന് ആയുര്‍വേദ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്