കേരളം

കളമശേരി മെഡിക്കല്‍ കോളജിലെ അനാസ്ഥ വിദഗ്ധ സംഘം അന്വേഷിക്കണം; ഡിഎംഇ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ രോഗികളുടെ പരിചരണത്തില്‍ അപാകതയുണ്ടായെന്ന പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിദഗ്ധ സംഘം അന്വേഷിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍. പുറത്തുനിന്നുള്ള വിദഗ്ധ സംഘത്തെ നിയമിക്കണമെന്നുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കി.

കളമശേരി മെഡിക്കല്‍ കോളജിനെതിരെ ആരോപണങ്ങളും പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്. ആശുപത്രിയിലെ തന്നെ ഡോക്ടര്‍ ആരോപണവുമായി രംഗത്തെത്തിയ പശ്ചാത്തലത്തില്‍ പുറത്തുനിന്നുള്ളവര്‍ അന്വേഷിച്ചാലെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് ഡിഎംഇ പറയുന്നത്.

ഇന്ന് ഡിഎംഇ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഹെഡ് നഴ്‌സുമാരും നഴ്‌സിങ് സൂപ്രണ്ടുമാരും നോഡല്‍ ഓഫീസര്‍മാരും പങ്കെടുത്തിരന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍