കേരളം

2021ലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു, 26 പൊതു അവധിയും, 3 നിയന്ത്രിത അവധിയും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: 2021ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധിയും 3 നിയന്ത്രിത അവധിയുമുണ്ട്. ഈസ്റ്റര്‍, കര്‍ക്കടകവാവ്, സ്വാതന്ത്ര്യദിനം, മൂന്നാം ഓണം എന്നിവ ഞായറാഴ്ചയാണ് വരുന്നത്.

പൊതു അവധി: ജനുവരി 2 മന്നം ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 11 ശിവരാത്രി, ഏപ്രില്‍ 1 പെസഹ വ്യാഴം, 2 ദുഃഖവെള്ളി, 4 ഈസ്റ്റര്‍, 14 വിഷു, അംബേദ്കര്‍ ജയന്തി, മേയ് 1 മേയ്ദിനം, 13 ഈദുല്‍ ഫിത്ര്‍, ജൂലൈ 20 ബക്രീദ്, ഓഗസ്റ്റ് 8 കര്‍ക്കടകവാവ്, 15 സ്വാതന്ത്ര്യദിനം, 19 മുഹറം, 20 ഒന്നാം ഓണം, 21 തിരുവോണം, 22 മൂന്നാം ഓണം, 23 നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി, 28 അയ്യങ്കാളി ജയന്തി, 30 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധിജയന്തി, 14 മഹാനവമി, 15 വിജയദശമി, 19 നബിദിനം, നവംബര്‍ 4 ദീപാവലി, ഡിസംബര്‍ 25 ക്രിസ്മസ്.

മാര്‍ച്ച് 12 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 22 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മ ദിനം എന്നിവയാണ് നിയന്ത്രിത അവധിയായി വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്