കേരളം

പണം ഇടപാടിനെക്കുറിച്ച്  അറിയില്ല; കേസ് രാഷ്ട്രീയ പ്രേരിതമെന്ന് കുമ്മനം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് കേസില്‍ തന്നെ പ്രതിയാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

കേസിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമം. അത്തരമൊരു കമ്പനി തുടങ്ങുന്നതായി പറഞ്ഞിട്ടുണ്ടെന്നും പണം ഇടപാടിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും കുമ്മനം പറഞ്ഞു.  ആറന്‍മുള സ്വദേശിയില്‍ നിന്ന് 28.75 ലക്ഷം തട്ടിച്ചെന്ന പരാതിയില്‍ പൊലീസ് കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് എടുത്തിരുന്നു. അതിന് പിന്നാലെയാണ് കുമ്മനത്തിന്റെ വിശദീകരണം

പുതുതായി തുടങ്ങുന്ന പേപ്പര്‍ കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ആറന്മുള സ്വദേശി ഹരികൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുമ്മനവും മുന്‍പിഎ പ്രവീണും ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് പരാതി.

പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് ആറന്മുള പൊലീസ് അറിയിച്ചു. പണം വാങ്ങിയ ശേഷം കമ്പനി തുടങ്ങാന്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഇത് സംബന്ധിച്ച് പലതവണ കുമ്മനത്തിനെയും പ്രവീണിനെയും കണ്ടിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്  പരാതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്