കേരളം

'ഭര്‍ത്താവിനൊപ്പം താനും മരിക്കുകയാണ്'; മക്കള്‍ക്ക് കത്തെഴുതി വച്ചു; തിരുവനന്തപുരത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വെഞ്ഞാറമൂടിനടുത്ത് ചെമ്പൂരില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെംമ്പൂര്‍ പരമേശ്വരം പങ്കജ ഹൌസില്‍ രവികുമാര്‍ (60), ഭാര്യ ബിന്ദു (48), എന്നിവരെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വ്യാഴാഴ്ച രാവിലെ മരുമകന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

രവികുമാറിന്റെ ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഇതിനിടെ ഷുഗറും പിടിപെട്ടു. കാലില്‍ ഉണ്ടായ മുറിവ് ഉണങ്ങാത്തതിനെ തുടര്‍ന്ന് കാല്‍വിരലുകള്‍ മുറിച്ചു മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇരുവരും. തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ വിരലുകള്‍ മുറിക്കാനുള്ള ശസ്ത്രക്രിയ നാളെ നടക്കാനിരിക്കെയായിരുന്നു ആത്മഹത്യ. ഇനി ആരെയും ബുദ്ധിമുട്ടിക്കാന്‍ ഇല്ലെന്നും ഭര്‍ത്താവിനൊപ്പം താനും മരിക്കുകയാണെന്ന് ബിന്ദു മക്കള്‍ക്കായി എഴുതിയ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് പരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ