കേരളം

വാർഡിലെ ഗ്രില്ലിന്റെ പൂട്ട് തകർത്തു, കോവിഡ് ചികിൽസയിലിരുന്ന കഞ്ചാവ് കേസ് പ്രതി ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം : കോവിഡ് ചികിൽസയിലായിരുന്ന കഞ്ചാവ് കേസ് പ്രതി രക്ഷപ്പെട്ടു. പെരിന്തൽമണ്ണ ആലിപ്പറമ്പ് കാളിപ്പാടൻ വീട്ടിൽ യൂസഫ് (23) ആണ് രക്ഷപ്പെട്ടത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. 

വാർഡിലെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് ഇയാൾ കടന്നുകളഞ്ഞത്. കാളികാവ് പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ നേരത്തെ പയ്യനാട്ടെ സിഎഫ്എൽടിസിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. 

ന്യുമോണിയ കൂടിയതിനെത്തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി 3 ദിവസം മുൻപ് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആർഎംഒ മഞ്ചേരി പൊലീസിൽ പരാതി നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്