കേരളം

സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു; ഇന്ത്യയിൽ മൂന്നിടത്തേക്ക് വിമാനമെത്തും, കേരളത്തിൽ കൊച്ചി മാത്രം 

സമകാലിക മലയാളം ഡെസ്ക്

റിയാദ്: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച വിദേശ വിമാന സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നു. ഇന്ത്യയിൽ ഡല്‍ഹി, മുംബൈ, കേരളം ഉള്‍പ്പെടെ ലോകമാകെ 33 ഇടങ്ങളിലേക്കാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. നവംബറില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് സൗദി എയര്‍ലൈന്‍സ് ട്വിറ്ററിൽ അറിയിച്ചു. 

കേരളത്തില്‍ കൊച്ചിയിലേക്ക് മാത്രമാണ് സര്‍വീസ്. ആദ്യ ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ് എല്ലാ സര്‍വീസും ഓപ്പറേറ്റ് ചെയ്യുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും യാത്രക്കാരെ അനുവദിക്കുക. 

ഏഷ്യയില്‍ മൊത്തം 13 സ്ഥലങ്ങളിലേക്കും മധ്യപൗരസ്ത്യ മേഖലയില്‍ ആറിടങ്ങളിലേക്കും സര്‍വീസ് നടത്തും. യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസുണ്ട്. ആഫ്രിക്കയില്‍ ആറ് സ്ഥലങ്ങളിലേക്കും സർവീസുണ്ടാകും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്