കേരളം

ഇന്ന് തൃശൂരിൽ മാത്രം ആയിരത്തിന് മുകളിൽ കോവിഡ് ബാധിതർ; ജില്ല തിരിച്ചുള്ള കണക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ തൃശൂർ ജില്ലയിൽ. തൃശൂരിൽ ഇന്ന് 1011 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളിൽ ഇന്ന് 900ത്തിനും താഴെയാണ് രോ​ഗികൾ. 

തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ക്കോട് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26 പേർ മരിച്ചു. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 1332 ആയി.  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5694 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 908 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

തൃശൂര്‍ 994, കോഴിക്കോട് 834, എറണാകുളം 416, തിരുവനന്തപുരം 559, മലപ്പുറം 612, ആലപ്പുഴ 514, കൊല്ലം 522, കോട്ടയം 320, പാലക്കാട് 195, പത്തനംതിട്ട 231, കണ്ണൂര്‍ 202, ഇടുക്കി 87, കാസര്‍ക്കോട് 126, വയനാട് 82 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര്‍ 15 വീതം, കോഴിക്കോട് 11, എറണാകുളം 9, മലപ്പുറം 8, തൃശൂര്‍ 5, പത്തനംതിട്ട, ഇടുക്കി, കാസര്‍ഗോഡ് 4 വീതം, പാലക്കാട് 3, കൊല്ലം, കോട്ടയം 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ