കേരളം

രഹസ്യവിവരം കിട്ടി പൊലീസ് വീട് വളഞ്ഞു, പിടികൂടിയത് 18 കിലോ കഞ്ചാവ്; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; കഞ്ചാവ് വിൽപ്പന നടത്തുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിൽ 18 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൊല്ലം കൊട്ടിയത്താണ് സംഭവം. വീടിനുള്ളിൽ പെട്ടിയിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. മയ്യാനാട് സ്വദേശി അനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

അനില്‍ കുമാഫിന്‍റെ വീട്ടില്‍ നിന്നും വലിയെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവാണ് പൊലീസ് സംഘം പിടികൂടിയത്. സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു തെരച്ചിൽ നടത്തിയത്. ഇത് രണ്ടാം തവണയാണ് അനില്‍ കൂമാറിനെ കഞ്ചാവ് സൂക്ഷിച്ചതിനും വില്‍ക്കാന്‍ ശ്രമിച്ചതിന് പിടികൂടുന്നത്. കഞ്ചാവ് എത്തിക്കുന്ന സംഘത്തെ കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം തുടങ്ങി.

കഞ്ചാവ് ഓച്ചിറയില്‍ നിന്നും എത്തിച്ചുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.  കഞ്ചാവ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തിക്കുന്ന സംഘവുമായി അനിലിന് ബന്ധമുണ്ടെന്ന് പൊലീസ് കരുതുന്നു. കൊട്ടിയം മയ്യനാട് പ്രദേശത്ത് ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് കൊല്ലത്ത് കഞ്ചാവ് എത്തിക്കുന്ന ചില സംഘങ്ങളെ കുറിച്ച് പൊലീസിന് വിരങ്ങള്‍ ലഭിച്ചിടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. അനില്‍ കുമാറിനെ കോടതില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്