കേരളം

മാലിന്യം തള്ളുന്നതിനെ ചൊല്ലി തര്‍ക്കം, കയ്യേറ്റത്തിനിടയില്‍ വയോധിക മരിച്ചു; യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

പള്ളുരുത്തി: കാനയില്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് ഇടയില്‍ മതിലില്‍ തലയടിച്ച് വീണ് വയോധിക മരിച്ചു. പള്ളുരുത്തി ഇല്ലത്ത് നഗര്‍ കുരുവിത്തറ റോഡ് വട്ടത്തറയില്‍ സുധര്‍മിണി(65) ആണ് മരിച്ചത്. 

സംഭവത്തില്‍ അയല്‍വാസിയുടെ മകളുടെ ഭര്‍ത്താവായ അമ്പലപ്പുഴ തിരുവമ്പാടി കുടുംബി കോളനിയില്‍ രാജേഷ്(32) പൊലീസ് പിടിയിലായി. മാലിന്യം തള്ളുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേക്ക് എത്തിയപ്പോള്‍ സുധര്‍മിണിയെ ഇയാള്‍ തള്ളി താഴെ ഇടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 

ഞായറാഴ്ച രാത്രി 7.30ടെയാണ് സംഭവം. സുധര്‍മിണി വീട്ടുവളപ്പിലെ ഇലകളും ചവറും വഴിയുടെ സമീപത്തായി തീയിടുന്നത് കണ്ട് പ്രകോപിതനായ രാജേഷ് ഇവരെ അസഭ്യം പറഞ്ഞു. സുധര്‍മണിക്ക് ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ കൊച്ചുമകനെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് സുധര്‍മിണിയെ തള്ളിയിട്ടത്.സുധര്‍മണിയുടെ വീട്ടുകാരുമായി ഇയാള്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു