കേരളം

പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; 18 പവന്‍ ആഭരണങ്ങള്‍ തട്ടിയെടുത്തു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍; കേസില്‍ പിടിയിലാകാന്‍ 12 പേര്‍ കൂടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും 18.5 പവന്‍ ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കാമുകനും സഹായിയുമാണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ ഇനി 12 പേരെ കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. 

ആലംകോട് മേവര്‍ക്കല്‍ പട്ട്‌ള നിസാര്‍ മന്‍സിലില്‍ അല്‍നാഫി (18),  എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടില്‍ സോണി ജോര്‍ജ് (23) എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സമരത്തില്‍ പങ്കെടുത്ത സോണി ജോര്‍ജ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്ത കേസില്‍ രണ്ട് മാസം മുന്‍പ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ആറ് മാസമായി പ്രണയം നടിച്ച് കടലുകാണി അടക്കമുള്ള സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു. തട്ടിയെടുത്ത സ്വര്‍ണത്തില്‍ ഒന്‍പത് പവന്‍ വഞ്ചിയൂരിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് വിറ്റ് ബൈക്കും മൊബൈല്‍ ഫോണും വാങ്ങി. ശേഷിക്കുന്ന 9.5 പവനുമായി കാമുകനും സുഹൃത്തുക്കളും കൂടി എറണാകുളത്ത് പോയി സോണി ജോര്‍ജിനെ പരിചയപ്പെട്ടു. പോക്‌സോ കേസിലെ പ്രതിയാണെന്ന് അറിഞ്ഞിട്ടും സോണി ഇവര്‍ക്ക് വാടക വീട് എടുത്തു നല്‍കി. സ്വര്‍ണം വില്‍ക്കുവാനും പണയം വയ്ക്കാനും സഹായിച്ചു.

സഹോദരിയുടെ ആഭരണങ്ങളാണ് പെണ്‍കുട്ടി കാമുകനു നല്‍കിയത്. ആഭരണങ്ങള്‍ കാണാതെ വന്നപ്പോള്‍ മാതാവ് പൊലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്യലില്‍  പീഡനവും സ്വര്‍ണം കാമുകനു നല്‍കിയതും പെണ്‍കുട്ടി സമ്മതിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സംഭവം നടന്നത്. 

പീഡനക്കേസില്‍ അല്‍നാഫി മാത്രമാണ് പ്രതി, സ്വര്‍ണം വില്‍ക്കാനും പണയം വയ്ക്കാനും സഹായിച്ചതിനാണു 14 പേര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത്. നഗരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം സാഹിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്