കേരളം

കുതിരാനിലെ ഗതാഗത കുരുക്കിന് പരിഹാരം; ജനുവരിയില്‍ തുരങ്കം തുറന്നു കൊടുക്കാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ദേശീയപാതയില്‍ തൃശൂര്‍ കുതിരാനിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഒരു തുരങ്കം ജനുവരിയില്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. ഒരു തുരങ്കം ജനുവരിയില്‍ ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍  കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി പറയുന്നു. ടി എന്‍ പ്രതാപിന് കേന്ദ്രമന്ത്രി നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.

രണ്ടാം തുരങ്കത്തിന്റെ നിര്‍മാണവും ഇതോടൊപ്പം മുന്നോട്ടു പോകുമെന്നും കത്തില്‍ കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. തുരങ്കത്തിന്റെ ഇരു കവാടങ്ങളിലെയും വന ഭൂമി വിട്ടു കിട്ടാത്തതിനാല്‍ അവിടെ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താനായിട്ടില്ല. ദേശീയ പാതയും തുരങ്കവും നിര്‍മിക്കുന്ന കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും മറ്റൊരു കാരണമാണ്. പദ്ധതിക്കു കടം നല്‍കിയിരുന്ന ബാങ്കുകളുടെ കൂട്ടായ്മ ഇപ്പോള്‍ പണം നല്‍കുന്നില്ല. കടം തിരിച്ചടയ്ക്കാതെ അക്കൗണ്ട് എന്‍പിഎ ആയി പ്രഖ്യാപിച്ചതാണ് കാരണം.  മറ്റിടങ്ങളില്‍ നിന്നു ഫണ്ട് ശേഖരിച്ചു തുരങ്കം പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്കു ദേശീയ പാത അതോറിറ്റിയുടെ പ്രത്യേക യോഗം നിര്‍ദേശം നല്‍കിയതായി ഗഡ്കരി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്