കേരളം

കോവിഡ് രോ​ഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം നൽകി; കൊച്ചിയിലെ ആസ്‌റ്റര്‍ മെഡിസിറ്റിയില്‍ ഗുരുതര വീഴ്ച

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി കുടുംബത്തിന് കൈമാറി ആശുപത്രി അധികൃതർ. സംസകാര ചടങ്ങുകൾക്കായി മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കൾ പള്ളി സെമിത്തേരിയിലെത്തിച്ചത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.

കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ (42) മൃതദേഹമാണ്  പെട്ടിയിൽ ഇല്ലെന്ന് പള്ളി സെമിത്തേരിയിൽ വെച്ച് ബന്ധുക്കൾ മനസിലാക്കിയത്. ഇന്നലെയാണ് പ്രിൻസ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് വീഴ്ചയ്ക്ക് ഇടയാക്കിയത് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്