കേരളം

130 തസ്തികകളിലേക്കുള്ള പിഎസ്‌സി വിജ്ഞാപനം ഉടൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  130ളം തസ്‌തികകളിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി ഉടൻ ഇറക്കും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക്‌ 10 ശതമാനം സംവരണം കൂടി ഉൾപ്പെടുത്തിയാണ്‌ വിജ്ഞാപനം ഇറക്കുക. 

നേരത്തേ വിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഇറക്കാതിരുന്ന അൻപതോളം പോസ്റ്റുകളിലേക്കുള്ള വിജ്ഞാപനവും ഇതിലുണ്ടാവും. 
അതേസമയം സാമ്പത്തിക സംവരണത്തിന് മുൻകാല പ്രാബല്യം നൽകാൻ നിയമപ്രശ്നം ഉണ്ടെന്ന നിലപാടിലാണ് പിഎസ്സി.

ഇനിയുള്ള വിജ്ഞാപനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയാൽ നിയമതടസ്സമില്ലാതെ പോകാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കഴിഞ്ഞ 23നു കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദഗതി വന്ന സാഹചര്യത്തിൽ അന്നു മുതൽ തയാറാക്കുന്ന ചുരുക്കപ്പട്ടികയ്ക്കും റാങ്ക്‌പട്ടികയ്ക്കും സാമ്പത്തിക സംവരണം ബാധകമാണെന്ന വാദവും ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ