കേരളം

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അധോലോക പ്രവര്‍ത്തനം; പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം; രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ചേര്‍ന്നുള്ള കൊളള സംഘമാണ് നാട് ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി എത്രസംരക്ഷിക്കാന്‍ ശ്രമിച്ചാലും ഈ കള്ളന്‍മാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പലരും ചോദ്യം ചെയ്യപ്പെടാന്‍ പോകുകയാണ്. ജനങ്ങള്‍ അധികാരത്തിലേറ്റിയ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. നാടാകെ ഇവരുടെ യഥാര്‍ഥ മുഖം മനസിലാക്കി കഴിഞ്ഞുവെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു

മയക്കുമരുന്ന് കേസില്‍  സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ അറസ്റ്റിലേക്ക് കടക്കുകയാണ്.  ഈ അധോലോകപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഈ പാര്‍ട്ടിക്ക് എങ്ങനെ കഴിയുന്നു. ഈ പാര്‍ട്ടിയുടെ നേതാക്കന്‍മാര്‍ ആരെയാണ് സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. താന്‍ ഉന്നയിച്ച ഓരോ ആരോപണങ്ങളും സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇത് പറഞ്ഞപ്പോള്‍ ഞങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്. സ്വര്‍ണക്കടത്ത് കേസും മയക്കുമരുന്ന് കേസുമായി ബന്ധമുണ്ട്. ഇപ്പോള്‍ അന്വേഷിക്കുന്ന ഏജന്‍സിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ ഏജന്‍സികളെ കൊണ്ടുവന്നത് മുഖ്യമന്ത്രിയാണ്. ഇത്രയും നാള്‍ എന്തുകിട്ടി എന്നാണ് ചോദിച്ചത്. തെളിവ് സഹിതം അറസ്റ്റ് ചെയ്തപ്പോള്‍ രാഷ്ട്രീയ പകപോക്കല്‍ ആണെന്ന് പറയുന്നതായും ചെന്നിത്തല പറഞ്ഞു.

കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്ന് പറയുന്നില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. ദീര്‍ഘകാലം തുടരണമെന്നാണ് ആഗ്രഹം. പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ക്കെതിരെ നിരന്തരമായി ആരോപണം വരികയാണ്. അതിന് പാര്‍ട്ടിയുടെയും ഭരണത്തിന്റെയും തണലുണ്ട്. വേറെ സിപിഎം നേതാക്കളുടെ മക്കളെ പറ്റി ആരെങ്കിലു ആരോപണം ഉന്നയിക്കുന്നുണ്ടോ?. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നു. മുഖ്യമന്ത്രിയുട ഓഫീസില്‍ അധോലോകപ്രവര്‍ത്തനം നടത്തുന്നു. അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും ഇത് ബോധ്യമാകും. അധോലോകപ്രവര്‍ത്തനം നടത്തിയ മുഖ്യമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു