കേരളം

കുടുംബത്തിനെതിരെ നുണ പ്രചരിപ്പിക്കുന്നു ; അടൂര്‍പ്രകാശിനെതിരെ നിയമനടപടിയെന്ന് ഡി കെ മുരളി എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തന്റെ കുടുംബത്തിന് നേരെ നുണ പ്രചരിപ്പിക്കുന്ന അടൂര്‍ പ്രകാശ് എംപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വാമനപുരം എംഎല്‍എ ഡി കെ മുരളി. അടൂര്‍ പ്രകാശ് മുന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണം. അല്ലെങ്കില്‍ നിയമനടപടിയിലേക്ക് പോകുമെന്നും മുരളി പറഞ്ഞു. ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത തന്റെ കുടുംബത്തെയും ഈ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണ് അടൂര്‍ പ്രകാശ് ചെയ്തത്. 

ഡി കെ മുരളി എംഎല്‍എയുടെ മകന്‍ ഉണ്ടാക്കിയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് അടൂര്‍ പ്രകാശ് ആരോപിച്ചത്. എന്നാല്‍ തന്റെ മകന്‍ ആരുമായിട്ടാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കണം. സംഘര്‍ഷമുണ്ടാക്കിയെങ്കില്‍ അവര്‍ക്കെതിരെയല്ലേ പ്രതികരണം വരേണ്ടത്. അങ്ങനെ ഉണ്ടായിട്ടുണ്ടോ. ഡി കെ മുരളി ചോദിച്ചു. 

ഫൈസലിനെതിരെ എന്റെ മകന്‍ സംഘര്‍ഷമുണ്ടാക്കിയെന്നാണോ ഇവര്‍ പറയുന്നത്. കൊല്ലപ്പെട്ട മിഥിലാജിനും ഹക്ക് മുഹമ്മദിനും എതിരെ സംഘര്‍ഷമുണ്ടാക്കിയെന്നാണോ പറയുന്നത്. തികച്ചും തെറ്റായ ആരോപണമാണ് അടൂര്‍ പ്രകാശ് ഉന്നയിക്കുന്നത്. ആരോപണം നിര്‍ഭാഗ്യകരമാണ്. പ്രതിഷേധാര്‍ഹമാണ്. മാന്യമായി ജീവിക്കാന്‍ അനുവദിക്കില്ല എന്നുള്ളതിന് തെളിവാണിതെന്ന് ഡി കെ മുരളി പറഞ്ഞു. 

അടൂര്‍പ്രകാശിന്റെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് ഇതിന്റെ തുടക്കം. ഇതിന്റെ പിന്നിലുള്ളത് രാഷ്ട്രീയമാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ തേമ്പാമൂടില്‍, പുതിയ തലമുറയില്‍പ്പെട്ട നിരവധി പേര്‍ വന്നതോടെ സിപിഎമ്മിനും ഡിവൈഎഫ്‌ഐക്കും സ്വാധീനം വര്‍ധിച്ചു. രാഷ്ട്രീയസ്വാധീനം നഷ്ടപ്പെടുന്നതില്‍ വേവലാതി പൂണ്ട്, തെരഞ്ഞെടുപ്പിന് മുമ്പ് സംഘര്‍ഷമുണ്ടാക്കി ഭീതി പരത്തി സ്വാധീനം തിരിച്ചുപിടിക്കാനുള്ള വൃഥാശ്രമമാണ് നടത്തുന്നതെന്നും ഡി കെ മുരളി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു