കേരളം

പള്ളുരുത്തിയിൽ നിന്ന് മൂവാറ്റുപുഴയെത്തി ഭാ​ഗ്യ വിൽപ്പന, ഇടയ്ക്ക് പണിതരുന്ന ദണ്ഡനമസ്കാരം; സിനിമയില്ലെങ്കിലും ഈ 'അത്ഭുത'താരം ഹാപ്പിയാണ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; അത്ഭുത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ ഷൺമുഖനെ പരിചയപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് സിനിമരം​ഗം പ്രതിസന്ധിയിലായെങ്കിലും ഷൺമുഖൻ തിരക്കിലാണ്. കൈയിൽ ഭാ​ഗ്യദേവതയുമായി തെരുവിൽ അലയുകയാണ് ഈ താരം. 

മൂവാറ്റുപുഴയിൽ എത്തിയാൽ തോളിലൂടെ ഒരു ബാ​ഗു തൂക്കി കൈയിൽ ലോട്ടറിയുമായി ഷൺമുഖനെ കാണം. രസകരമായ സംഭാഷണത്തിലൂടെ തന്റെ കസ്റ്റമേഴ്സിനെ കയ്യിലാക്കാനും അദ്ദേഹത്തിന് വശമുണ്ട്. കുറച്ചു ബുദ്ധിമുട്ടുകളൊക്കെയുണ്ടെങ്കിലും സിനിമയിൽ നിന്ന് ലോട്ടറി കച്ചവടത്തിലേക്ക് വരേണ്ടിവന്നതിന്റെ ദുഃഖമൊന്നും ഷൺമുഖനില്ല. ഒരു കണക്കിന് ഇതാണ് ലാഭമെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയിൽ അഭിനയിക്കാൻ പോയാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ലോട്ടറി ടിക്കറ്റ് വിറ്റാൽ കിട്ടുന്നുണ്ടെന്നും അതിൽ ഹാപ്പിയാണെന്നും ഷൺമുഖൻ പറയുന്നു.

നാൽപത്തേഴുകാരനായ ഷൺമുഖന് അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ അമ്മ മരിച്ചതോടെ പള്ളുരുത്തിയിൽ കൂട്ടുകാരനൊപ്പമാണ്  താമസം.പള്ളുരുത്തിയിൽ നിന്നാണ് ലോട്ടറി വിൽപനയ്ക്കായി അദ്ദേഹം മൂവാറ്റുപുഴയിലെത്തുന്നത്.  നഗരത്തിന്റെ പല ഭാ​ഗങ്ങളിൽ കാൽനടയായി എത്തിയാണ് ഷൺമുഖൻ വിൽപ്പന നടത്തുന്നത്. 

ഉയരം കുറവായതിനാൽ കുറെ നേരെ നടന്നാൽ ഇടയ്ക്കിടക്ക് ദണ്ഡനമസ്കാരം ചെയ്യേണ്ടി വരുമെന്ന കുഴപ്പം മാത്രമേയുള്ളൂവെന്നാണ് ഷൺമുഖൻ പറയുന്നത്. ഉയരം കുറവായതിനാൽ കാലുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിൽ കമിഴ്ന്നു വീഴുന്നതിനെയാണ് അദ്ദേഹം ദണ്ഡനമസ്കാരം എന്നു പറയുന്നത്. ഇടയ്ക്കിടെയുള്ള ദണ്ഡനമസ്കാരം മൂലം ദേഹത്ത് പല ഭാഗത്തും മുറിവുകളുണ്ട്. എങ്കിലും ഷൺമുഖൻ ഹാപ്പിയാണ്. തന്നേക്കാൾ ദുരിതം അനുഭവിക്കുന്നരെ കണ്ടാൽ ഒരു ലോട്ടറി ടിക്കറ്റ് ഭാഗ്യപരീക്ഷണത്തിനു സൗജന്യമായി കൊടുക്കാറുണ്ട് ഷൺമുഖൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും