കേരളം

വിശന്നു വലഞ്ഞപ്പോള്‍ കണ്ണില്‍പ്പെട്ടത് കക്ക ; മീനെന്നു കരുതി കൊത്തി ; പൊന്മാന്‍ പെട്ടത് 'ഊരാക്കുടുക്കില്‍'

സമകാലിക മലയാളം ഡെസ്ക്


കാസർകോട്  :  വിശന്നു വലഞ്ഞപ്പോള്‍ കണ്ണില്‍പ്പെട്ടത് കക്ക. മീനെന്നു കരുതി കക്കയെ കൊത്തിത്തിന്നാന്‍ നോക്കിയ പൊന്മാന്‍ പെട്ട് ഊരാക്കുടുക്കില്‍. തിരുവോണ ദിവസം ഉച്ചയ്ക്ക് നീലേശ്വരം പൊടോത്തുരുത്തിയില്‍ കാര്യംകോട് പുഴക്കടവിലാണ് സംഭവം. 

പൊന്മാന്‍ കൊത്തിയെടുത്തതോടെ അപകടം മണത്ത കക്ക പുറന്തോട് അടച്ചു. ഇതിനിടെ പൊന്മാന്റെ കൊക്കും കക്കയുടെ കട്ടിയുള്ള പുറന്തോടിനിടയിലായി. വെട്ടിലായ പൊന്മാന്‍ മരണവെപ്രാളം തുടങ്ങി. ചിറകിട്ടടിച്ചും തലയിട്ടടിച്ചും കക്കത്തോടില്‍ നിന്നു കൊക്കൂരാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയതോടെ പൊന്മാന്‍ തളര്‍ന്നു.

ചില സമീപവാസികള്‍ പൊന്മാന്റെ നിസ്സഹായാവസ്ഥ കണ്ട് കക്കയുടെ പുറന്തോട് ബലമായി അകത്തിയതോടെ ചുണ്ടു വേര്‍പെട്ടു. രക്ഷപ്പെട്ട ആശ്വാസത്തില്‍ പൊന്മാന്‍ ജീവനും കൊണ്ട് പറന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു