കേരളം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ ; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ; തിരച്ചില്‍ ഊര്‍ജ്ജിതം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒളിവില്‍. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പുല്ലാമ്പാറ പഞ്ചായത്ത് തലയില്‍ വാര്‍ഡ് അംഗവും പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായ ഗോപനെയാണ് പൊലീസ് തിരയുന്നത്. 

കൊലക്കേസ് പ്രതികളുമായി ഗോപന്‍ സംസാരിച്ചതായി പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നു. എന്നാല്‍ പൊലീസിന് മുന്നില്‍ ഹാജരാകാതിരുന്ന ഗോപന്‍ ഒളിവില്‍ പോകുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ആയ നിലയിലാണ്. 

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകക്കേസില്‍ ഇതുവരെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഉടലെടുത്ത മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു