കേരളം

തൂങ്ങിമരിക്കാന്‍ കുരുക്കിട്ടു, മരച്ചില്ല ഒടിഞ്ഞ് താഴെവീണു ; വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ്. മദപുരം കാട്ടില്‍ ഒളിവില്‍ കഴിയവെയാണ് ഉണ്ണി ആത്മഹത്യാശ്രമം നടത്തിയത്. തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയെങ്കിലും മരച്ചില്ല ഒടിഞ്ഞ് താഴെ വീഴുകയായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു. 

സംഭവത്തിന് പിന്നാലെ തിരുവോണദിനത്തില്‍ മദപുരത്തെ കാട്ടിലെത്തി ഒളിവില്‍ കഴിഞ്ഞു. ആദ്യദിവസങ്ങളില്‍ കഴിക്കാനുള്ള ആഹാരം കൈവശം കരുതിയിരുന്നു. അതു തീര്‍ന്നതോടെ ഭക്ഷണത്തിനായി പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയായി. പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെടുമോ, പൊലീസ് പിടികൂടുമോ എന്നു ഭയന്നു. 

ഇതേത്തുടര്‍ന്ന് മുണ്ട് അഴിച്ച് കുരുക്കിട്ട് തൂങ്ങിമരിക്കാന്‍ ശ്രമിച്ചു എന്നാണ് ഉണ്ണി പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മരക്കൊമ്പ് ഒടിഞ്ഞ് താവെവീണു. വീഴ്ചയില്‍ കാലിന് പരിക്കേറ്റതായും ഉണ്ണി പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റായ ഉണ്ണി എന്ന ബിജുവിനെ കഴിഞ്ഞദിവസമാണ് പൊലീസ് പിടികൂടിയത്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റായ ഇയാള്‍ മറ്റൊരു കൊലക്കേസിലെ പ്രതിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി