കേരളം

കണ്ടെയ്‌നര്‍ ലോറിയില്‍ തട്ടി സര്‍വീസ് വയര്‍ പൊട്ടി; പുറകെ വന്ന ബൈക്ക് യാത്രികന് പണി കിട്ടി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: രാത്രിയില്‍ കണ്ടെയ്‌നര്‍ ലോറിയുടെ പുറകെ പോകുമ്പോള്‍ ഇങ്ങനെയൊരു അപകടം ബൈക്ക് യാത്രികന്‍ സ്വപ്‌നത്തില്‍ പോലും കരുതിക്കാണില്ല. ലോറിയില്‍ തട്ടി പൊട്ടിവീണ സര്‍വീസ് വയറില്‍ കുരുങ്ങിയാണ് ബൈക്ക് യാത്രികന്‍ അപകടത്തില്‍പെട്ടത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും സംഭവിക്കാവുന്ന അപകടമാണിത്.

സര്‍വീസ് വയര്‍പൊട്ടി വീണത് ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ വണ്ടി നിര്‍ത്താതെ പോയി. രാത്രി റോഡില്‍ ഉണ്ടായിരുന്ന ആളുകളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്, 

സിസിടിവി ദൃശ്യങ്ങള്‍ ഇല്ലെങ്കില്‍ ചിലപ്പോള്‍ എന്താണ് ശരിക്കും സംഭവിച്ചത് എന്ന് അറിഞ്ഞെന്നു വരില്ല. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയ്ക്ക് സമീപമായിരുന്നു ഈ അപകടം. വലിയ വാഹനത്തിന് തൊട്ടു പുറകേ പോകുമ്പോള്‍ ഇങ്ങനെയൊരു അപകട സാധ്യത കൂടിയുണ്ടെന്ന് കാട്ടിത്തരികയാണ് ഈ വിഡിയോ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

ഇടിവള കൊണ്ട് മുഖത്തിടിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ജീവനക്കാരിക്ക് രോഗിയുടെ മര്‍ദനം, പ്രതി കസ്റ്റഡിയില്‍