കേരളം

ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണം; അനില്‍ അക്കരയ്ക്ക് മന്ത്രി മൊയ്തീന്റെ വക്കീല്‍ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച അനില്‍ അക്കര എംഎല്‍എയ്ക്ക് മന്ത്രി എ സി മൊയ്തീന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

വടക്കാഞ്ചേരി ഫ്‌ലാറ്റ് ഇടപാടില്‍ ഇടനിലക്കാരനും ഉപകരണവുമാണ് മന്ത്രി എ സി മൊയ്തീനെന്ന് അനില്‍ അക്കര ആരോപിച്ചിരുന്നു. നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന 20 കോടിയുടെ നിര്‍മാണത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് പറയുന്ന മൊയ്തീന്‍ ഇപ്പോള്‍ നടക്കുന്ന നിര്‍മാണത്തിന്റെ രേഖകളും റെഡ്ക്രസ്ന്റുമായി ഒപ്പുവച്ച് കരാറും പുറത്തുവിടുകയാണ് വേണ്ടതെന്നും അനില്‍ അക്കര പറഞ്ഞിരുന്നു. 

ഇതിന് മറുപടിയായി, ഫ്‌ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയല്ലെന്ന് മന്ത്രി പറഞ്ഞിരുന്നു. 'അനില്‍ അക്കര എം എല്‍ എ നടത്തുന്നത് രാഷ്ട്രീയ പ്രചാര വേലയാണ്.  യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേത്. വീട് പണിത് കൈമാറുകയാണ് റെഡ് ക്രസന്റ്. സര്‍ക്കാരുമായി പണമിടപാടില്ല' എന്നായിരുന്നു മന്ത്രി പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്