കേരളം

ബാ​ഗ് വാങ്ങിയപ്പോൾ കാർ സമ്മാനം; 20,000 രൂപ നൽകി കാത്തിരുന്നു യുവതി, വീണ്ടും പണം ചോദിച്ചപ്പോൾ സംശയം; പരാതി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; ഓൺലൈൻ തട്ടിപ്പിന് ഇരയായി യുവതിക്ക് നഷ്ടമായത് 20,000 രൂപ. പെരുമ്പടപ്പ് സ്വദേശിക്കാണ് പണം നഷ്ടമായത്. ഓൺലൈനായി ബാ​ഗ് ബുക്ക് ചെയ്തപ്പോൾ കാർ സമ്മാനമായി ലഭിച്ചെന്ന വ്യാജസന്ദേശത്തിൽ കുടുങ്ങിയതോടെയാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. 

പ്രമുഖ ഓൺലൈൻ കമ്പനിയിൽ നിന്ന് ഒരാഴ്ച മുൻപാണു യുവതി ബാഗ് ബുക്ക് ചെയ്തത്. തൊട്ടടുത്ത ദിവസം സഫാരി കാർ സമ്മാനമായി ലഭിച്ചെന്ന സന്ദേശമെത്തി. കാർ ലഭിക്കാനായി  20,000 രൂപ കമ്പനിയുടെ അക്കൗണ്ടിൽ  അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പണം അയയ്ക്കേണ്ട ആളുടെ അക്കൗണ്ട് നമ്പറിനെ പുറമേ ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും വാട്സാപ് വഴി യുവതിക്ക് അയച്ചു കൊടുത്തു. പറഞ്ഞ പണം അടച്ച് കാറിനായി കാത്തിരിക്കുകയായിരുന്നു യുവതി. അതിനിടെയാണ് വീണ്ടും പണം ആവശ്യപ്പെട്ട് അവർ വീണ്ടും യുവതിയെ സമീപിച്ചത്. ഇതോടെ തട്ടിപ്പ് മനസിലാക്കി പൊലീസിനെ സമീപിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി