കേരളം

20 കോടി വിലമതിക്കുന്ന 500 കിലോ കഞ്ചാവ് പിടികൂടി; ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട 

സമകാലിക മലയാളം ഡെസ്ക്

ആറ്റിങ്ങല്‍: 500 കിലോ കഞ്ചാവ് പിടിച്ചെടുത്ത് എക്‌സൈസ്. ആറ്റിങ്ങലില്‍ കഞ്ചാവുമായെത്തിയ കണ്ടെയ്‌നര്‍ ലോറി എക്‌സൈസിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടുകയായിരുന്നു. 

20 കോടിയോളം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൈസൂരില്‍ നിന്നാണ് ലോറി എത്തിയത്. എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

ലോറിയിലുണ്ടായിരുന്ന ഉത്തരേന്ത്യക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് എത്തിച്ച ചിറയന്‍കീഴ് സ്വദേശി ഒളിവിലാണ്. മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മൈസൂരില്‍ റെയ്ഡ് വ്യാപകമായതോടെ കേരളത്തിലേക്ക് മാറ്റിയതാണെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം