കേരളം

മലപ്പുറത്ത് സ്വര്‍ണക്കടത്ത് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിച്ചു;  നിയന്ത്രണം വിട്ട് വാഹനം മരത്തിലിടിച്ചു; രണ്ട് പേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കുനേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വധശ്രമം. വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

കരിപ്പൂരില്‍ നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞത്. വാഹനം നിര്‍ത്തിയ ശേഷം ഡിആര്‍ഐ ഉദ്യോഗസ്ഥരാണെന്നറിയിച്ചതോടെ ഇവരെ വാഹനം ഇടിച്ചിടുകയായിരുന്നു. ശേഷം ഇടിച്ചിട്ട് വാഹനം ഓടിക്കുകയായിരുന്നു. അതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ബൈക്കിലായിരുന്നു പരിശോധനയ്ക്കായി എത്തിയത്. 

പരിക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തില്‍ നിന്ന് ഓടിപ്പോയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ കൂടുതല്‍ പേരുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്