കേരളം

'ഇത് പുതിയ പുലരി';യാത്രക്കാരെ സ്വാഗതം ചെയ്ത് കൊച്ചി മെട്രോ (ചിത്രങ്ങള്‍)

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച കൊച്ചി മെട്രോ നീണ്ട അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് രാവിലെ ഏഴുമണി മുതലാണ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. കൊച്ചിയുടെ വികസന കുതിപ്പില്‍ നിര്‍ണായകമായ കൊച്ചി മെട്രോ, യാത്രക്കാരെ ട്വിറ്ററിലൂടെ സ്വാഗതം ചെയ്തു.

'ഇത് ഒരു പുതിയ പുലരിയാണ്. പുതിയ ദിനമാണ്. ഞങ്ങള്‍ക്ക് സന്തോഷം തോന്നുന്നു. കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും സുരക്ഷിതമായ യാത്ര നേരുന്നു'- ഇതാണ് യാത്രക്കാരെ സ്വാഗതം ചെയ്ത് കൊണ്ട് കൊച്ചി മെട്രോ ട്വിറ്ററില്‍ കുറിച്ച വരികള്‍. ഇതോടൊപ്പം യാത്രകരുടെ വരവ് അറിയിച്ച് ചിത്രങ്ങളും കൊച്ചി മെട്രോ പങ്കുവെച്ചിട്ടുണ്ട്.

പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചയ്ക്കു 12നാണ് ചടങ്ങ്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയും ഓണ്‍ലൈന്‍ ചടങ്ങിന് അധ്യക്ഷനായിരിക്കും. ഇരുവരും ചേര്‍ന്നു സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. ഇതോടെ ആലുവ മുതല്‍ പേട്ട വരെയുളള കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം ഇന്ന് യാഥാര്‍ഥ്യമാകും. 

പേട്ടവരെ സര്‍വീസ് നീളുന്നതോടെ 22 സ്‌റ്റേഷനുകളുമായി മെട്രോ ദൂരം 24.9 കിലോമീറ്ററാകും. ഇന്നും നാളെയും രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 8 വരെയും 10 മിനിറ്റ് ഇടവേളയില്‍ സര്‍വീസുണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സര്‍വീസ് രാവിലെ 7 മുതല്‍ രാത്രി 9 വരെയായിരിക്കും. അവസാന ട്രെയിന്‍ ആലുവ, തൈക്കൂടം സ്‌റ്റേഷനുകളില്‍ നിന്നു രാത്രി 9നു പുറപ്പെടും. 10 മിനിറ്റ് ഇടവേളയില്‍ സര്‍വീസ്. ഞായറാഴ്ച സര്‍വീസ് രാവിലെ 8 മുതല്‍ മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ