കേരളം

ഒടുവില്‍ ആശ്വാസം; പൊന്നാനില്‍ നിന്ന് പോയ ബോട്ട് മുങ്ങി കടലില്‍ കാണാതായ ആറുപേരെയും രക്ഷപ്പെടുത്തി, കണ്ടെത്തിയത് മത്സ്യ തൊഴിലാളികള്‍ നടത്തിയ തെരച്ചിലില്‍

സമകാലിക മലയാളം ഡെസ്ക്

പൊന്നാനി: പൊന്നാനിയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് മുങ്ങി കടലില്‍ കാണാതായ ആറ് മത്സ്യ തൊഴിലാളികളെയും രക്ഷപ്പെടുത്തി. തൃശൂര്‍ ജില്ലയിലെ ചാവക്കാടിന് അടുത്തുവെച്ചാണ് ഇവരെ കണ്ടെത്തിയത്. തെരച്ചിലിനിറങ്ങിയ മത്സ്യ തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ആറ് മണിയോടെ ഇവരെ കരയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇവരെ രക്ഷപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 

ഞായറാഴ്ച രാത്രി പത്തുമണിയോടെ ഇവര്‍ കടലില്‍ പോയ ബോട്ട് മുങ്ങുകയായിരുന്നു. നാസര്‍, സുബൈര്‍, മുനവീര്‍, സഫീര്‍, കുഞ്ഞാന്‍ ബാവ, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ബോട്ട് പൂര്‍ണമായും മുങ്ങിപ്പോയി. 

ഇവര്‍ക്കായി കോസ്റ്റ് ഗാര്‍ഡ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്ന് പൊന്നാനിയിലെ മത്സ്യ തൊഴിലാളികള്‍ സ്വമേധയാ ബോട്ടുകളില്‍ ഇവരെ തിരക്കി കടലില്‍ ഇറങ്ങുകയായിരുന്നു. ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ പെട്ടാണ് ഇവരുടെ ബോട്ട് മുങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍