കേരളം

ഒരുദിവസം മുഴുവന്‍ കെട്ടിയിട്ട് പീഡിപ്പിച്ചു; ആരോഗ്യപ്രവര്‍ത്തകന്‍ പീഡിപ്പിച്ച കേസില്‍ യുവതിയുടെ മൊഴി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ യുവതി നല്‍കിയ മൊഴി പുറത്ത്. ആരോഗ്യപ്രവര്‍ത്തകന ഒരുദിവസം മുഴുവന്‍ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. അതേസമയം, കേസില്‍ അറസ്റ്റിലായ ആരോഗ്യപ്രവര്‍ത്തകനെ ഭരതന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ആണ് അറസ്റ്റിലായത്. കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

മലപ്പുറത്ത് ജോലിക്ക് പോയിരുന്ന ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം നിരീക്ഷണത്തില്‍ പ്രവേശിച്ചു. നിരീക്ഷണ കാലാവധിക്ക് ശേഷം കടയ്ക്കല്‍ ആരോഗ്യകേന്ദ്രത്തില്‍ പരിശോധനയ്ക്ക് വിധേയയായി. പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ജോലിയുടെ ആവശ്യത്തിനായി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സമീപിച്ചപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വീട്ടിലെത്താന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ അവിടെ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. തുടര്‍ന്ന് യുവതി വെള്ളറടയിലെത്തി പൊലീസ് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളറട പൊലീസ് കേസെടുത്തു. പാങ്ങോട് പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രദീപിനെ, യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ