കേരളം

വീണ്ടും ഒന്നാമത്; രാജ്യത്ത്‌ സാക്ഷരതയിൽ ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത്‌ സാക്ഷരതയിൽ വീണ്ടും കേരളം ഒന്നാമത്‌. ഏഴ്‌ വയസ്സിനു മുകളിൽ പ്രായമുള്ളവരിലെ ഏറ്റവും ഉയർന്ന സാക്ഷരതാനിരക്ക്‌ കേരളത്തിലാണ്. 96.2 ശതമാനമാണ്‌ സംസ്ഥാന സാക്ഷരതാനിരക്ക്‌.

88.7% സാക്ഷരതയുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. ഉത്തരാഖണ്ഡ് (87.6%), ഹിമാചൽ പ്രദേശ് (86.6%), അസം (85.9%) എന്നീ സംസ്ഥാനങ്ങളാണ് മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ. നാഷണൽ സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഓഫീസിന്റെ (എൻഎസ്‌ഒ) റിപ്പോർട്ടുപ്രകാരം രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77.7ശതമാനമാണ്.

സാക്ഷരതയിലെ സ്‌ത്രീ–പുരുഷ അന്തരം 14.4 ശതമാനമാണ്‌. ഇത്‌ ഏറ്റവും കുറവ്‌ കേരളത്തിലാണ്‌ (2.2%). കേരളത്തിൽ 97.4 ശതമാനം പുരുഷന്മാരും 95.2 ശതമാനം സ്ത്രീകളും സാക്ഷരരാണ്. ഗ്രാമങ്ങളിൽ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏകസംസ്ഥാനം കേരളമാണ്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

ഡെങ്കിപ്പനി ഹോട്ട്‌സ്‌പോട്ടുകള്‍ പ്രസിദ്ധീകരിക്കും; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍?; സമീപിച്ച് ബിസിസിഐ

ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കം

പിഞ്ചുമക്കളെ കിണറ്റില്‍ എറിഞ്ഞുകൊന്നു; ആത്മഹത്യക്ക് ശ്രമിച്ച യുവതിക്ക് ജീവപര്യന്തം കഠിനതടവ്