കേരളം

കോവിഡ്; സര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശന നടപടികള്‍ പരിഷ്‌കരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ സര്‍ക്കാര്‍ ഐ ടി ഐകളിലെ പ്രവേശന നടപടികള്‍ പരിഷ്‌കരിച്ചു. ഐ ടി ഐകളില്‍ സജ്ജീകരിക്കുന്ന ഹെല്‍പ്‌ഡെസ്‌ക്കുകള്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം.

അപേക്ഷാഫീസ് ഒടുക്കുന്നതിന് ഓണ്‍ലൈനായും ഓഫ്‌ലൈനായും സൗകര്യമുണ്ടാവും. 100 രൂപ ഫീസൊടുക്കി ഒറ്റ അപേക്ഷയില്‍ സംസ്ഥാനത്തെ ഏത് ഐ ടി ഐയിലേക്കും അപേക്ഷിക്കാം.  

https://itiadmissions.kerala.gov.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും https://det.kerala.gov.in, https://itiadmissions.kerala.gov.in എന്നിവയില്‍ ലഭിക്കും.

അപേക്ഷകന് ലഭിക്കുന്ന യൂസര്‍ ഐ ഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താം. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ നമ്പരില്‍ എസ് എം എസ് ആയി ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്