കേരളം

തിരുവനന്തപുരത്ത് ആശങ്ക ഒഴിയുന്നില്ല; ഇന്ന് 531പേര്‍ക്ക് കോവിഡ്, കൊല്ലത്ത് 362; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 531 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് 362 പേര്‍ക്കും കോഴിക്കോട് 330 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 323, എറണാകുളം 276, കാസര്‍കോട് 270, കണ്ണൂര്‍ 251, ആലപ്പുഴ 240, മലപ്പുറം 201, കോട്ടയം 196, പത്തനംതിട്ട 190, പാലക്കാട് 131, വയനാട് 77, ഇടുക്കി 24 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്.

3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 502 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 348 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം  സ്ഥിരീകരിച്ചു. തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 315 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 254 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

കാസര്‍കോട് 242, ആലപ്പുഴ 213, കണ്ണൂര്‍ 199, കോട്ടയം 191, മലപ്പുറം 182, പത്തനംതിട്ട 153, പാലക്കാട് 113, വയനാട് 72, ഇടുക്കി 21 എന്നിങ്ങനെയാണ് സമ്പര്‍ക്കംവഴി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്