കേരളം

'സംസ്ഥാനത്ത് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യം', കെ ടി ജലീല്‍ രാജിവെയ്ക്കണം: രമേശ് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നത്. ധാര്‍്മ്മികത അല്‍പ്പമെങ്കിലും ഉണ്ടെങ്കില്‍ രാജിവെയ്ക്കാന്‍ ജലീല്‍ തയ്യാറാവണമെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ച്ചയായി ക്രിമിനല്‍ കുറ്റം ചെയ്യുന്ന ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നത്. മാര്‍ക്കുദാനം വന്നപ്പോള്‍ ജലീലിനെ സംരക്ഷിച്ചത് മുഖ്യമന്ത്രിയാണ്. അഴിമതിയില്‍ മുങ്ങി താഴുന്ന സര്‍ക്കാരായി ഇടതുപക്ഷ സര്‍ക്കാര്‍ മാറി. നിയമവാഴ്ച സംരക്ഷിക്കേണ്ട മുഖ്യമന്ത്രിയാണ് ഇത്തരത്തില്‍ പെരുമാറുന്നത്. എത്രനാള്‍ ജലീലിനെ മുഖ്യമന്ത്രിക്ക് സംരക്ഷിച്ച് നിര്‍ത്താന്‍  സാധിക്കുമെന്നും ചെന്നിത്തല ചോദിച്ചു.

അഴിമതിയുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രി മാറിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു. എല്ലാ അഴിമതിയെയും ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് തീര്‍ത്തും അപമാനകരമാണ്. കെ ടി ജലീല്‍ ചെറിയ മത്സ്യം മാത്രമാണ്. മുഖ്യമന്ത്രിയാണ് വലിയ സ്രാവെന്നും മുല്ലപ്പളളി പരിഹസിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത