കേരളം

മോഷ്ടിച്ച ബൈക്കുമായി  കള്ളൻ പാഞ്ഞു, വണ്ടിയുടെ ഉടമ ഓടിച്ച ബസിൽ വന്നിടിച്ചു, പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മോഷ്ടിച്ച ബൈക്കുമായി പാഞ്ഞ കള്ളൻ വാഹനാപകടത്തിൽ പെട്ടു. കള്ളൻ ഓടിച്ച ബൈക്ക് ഇടിച്ചതാകട്ടെ, ആ വണ്ടിയുടെ ഉടമ ഓടിച്ച കെഎസ്ആർടിസി ബസിലും. കൊച്ചി ഉദയംപേരൂർ നടക്കാവിനു സമീപം വ്യാഴാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവം. 

ബസിന്റെ പിന്നിൽ ബൈക്കിടിച്ച് വീണയാളെ എഴുന്നേൽപ്പിക്കുന്നതിനിടെയാണ് ബസ് ഡ്രൈവറായ ബിജു അനി സേവ്യർ ബൈക്ക് ശ്രദ്ധിച്ചത്. കോട്ടയത്ത് ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന തന്റെ ബൈക്കാണെന്ന് മനസ്സിലായതോടെ യുവാവിനെ കൈയോടെ പിടികൂടി ചോദ്യം ചെയ്തു.

ചങ്ങനാശ്ശേരി സ്വദേശി ജിജോ എന്ന യുവാവാണ് പിടിയിലായത്. ഇയാളെ ഉദയംപേരൂർ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. യുവാവിന്റെ പക്കൽ നാല് മൊബൈൽ ഫോണുകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബൈക്ക് കാണാതായതിന് ബിജു കോട്ടയം പൊലീസിൽ പരാതി നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന