കേരളം

സ്വര്‍ണക്കടത്ത്: കോഴിക്കോട്ട് 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:സ്വര്‍ണക്കടത്ത് കേസില്‍ കോടികളുടെ സ്വത്തുവകകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോഴിക്കോട്ടുളള സ്വത്തുവകകള്‍ കണ്ടുകെട്ടിയ കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

2013ലെ നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. പി കെ ഫായിസിന്റെ ഭാര്യയുടെ പേരില്‍ വടകരയിലുളള വീട്, അഷ്‌റഫ്, സഹോദരന്‍ സുബൈര്‍, അബ്ദുള്‍ റഹീം എന്നിവരുടെ പേരിലുളള സ്വത്തുവകകളുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളാണ് ഇവര്‍ നാലുപേരും.

കോഴിക്കോട് ജില്ലയില്‍ ഇവരുടെ പേരുകളിലുളള വീട്, അപ്പാര്‍ട്ട്മെന്റ്, ഭൂമി, സ്ഥിരം നിക്ഷേപം എന്നിവയാണ് കണ്ടുകെട്ടിയത്. ഇതിന് 1.84 കോടി രൂപയുടെ മൂല്യമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു