കേരളം

ഇടവേള കുറച്ച് കൂടുതല്‍ സര്‍വീസുമായി കൊച്ചി മെട്രോ ; നീറ്റ് പരീക്ഷ കണക്കിലെടുത്ത് നാളെ അധിക സര്‍വീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തിരക്കേറിയ സമയങ്ങളില്‍ ഇടവേള കുറച്ച് കൂടുതല്‍ മെട്രോ സര്‍വീസുകള്‍ നടത്താന്‍ കെഎംആര്‍എല്‍ തീരുമാനിച്ചു. രാവിലെ 8.30 മുതല്‍ 11.30 വരെയും വൈകീട്ട് നാലുമുതല്‍ ഏഴുവരെയും ഓരോ ഏഴു മിനുട്ടിലും ട്രെയിന്‍ സര്‍വീസ് ഉണ്ടാകും. തിങ്കളാഴ്ച (സെപ്റ്റംബര്‍ 14) മുതല്‍ പുതിയ സമയക്രമം പ്രാബല്യത്തിലാകും. 

മറ്റു സമയങ്ങളിലെ സര്‍വീസുകള്‍ക്ക് മാറ്റമില്ല. രാവിലെ ഏഴുമണിക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. 8.30 വരെ 10 മിനുട്ട് ഇടവേളയിലാകും സര്‍വീസ്. രാവിലെ 11.30 മുതല്‍ 12 വരെയും രാത്രി ഏഴു മുതല്‍ ഒമ്പതു വരെയും പത്തു മിനുട്ട് ഇടവിട്ടാകും സര്‍വീസ് ഉണ്ടാകുക. ഉച്ചയ്ക്ക് 12നും രണ്ടിനും ഇടയില്‍ 20 മിനുട്ട് ഇടവിട്ടാകും സര്‍വീസുകള്‍. 

നീറ്റ് പരീക്ഷ നടക്കുന്നതിനാല്‍ ഞായറാഴ്ച മുഴുവന്‍ ഓരോ പത്തുമിനുട്ടിലും സര്‍വീസുണ്ടാകും. രാവിലെ എട്ടിന് സര്‍വീസ് തുടങ്ങും. ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്