കേരളം

ചോര വീഴ്ത്തിയ കുഴിയിൽ വാഴ നട്ടു യുവാക്കൾ; വേറിട്ട പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: റോഡിനു നടുവിലെ വലിയ കുഴിയിൽ വാഴ നട്ട് യുവാക്കളുടെ രോഷ പ്രകടനം. കുഴിയിൽ വീണു പരുക്കേറ്റ രണ്ട് യുവാക്കളാണ് വൈദ്യസഹായം തേടും മുൻപേ വാഴ നട്ടത്. തൃശൂർ കുന്നംകുളം സംസ്ഥാനപാതയിൽ മുണ്ടൂർ പെട്രോൾ പമ്പിനു സമീപം വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം.

കോഴിക്കോട്ടു നിന്നു തൃശൂർ ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു യുവാക്കൾ. കുഴിയിൽ ചാടി ബൈക്ക് മറിയുകയും റോഡിലൂടെ ഉരഞ്ഞു നീങ്ങുകയും ചെയ്തു. ഇരുവരുടെ കൈയിലും കാലിലും പരിക്കുകളുണ്ട്. സമീപത്തെ വ്യാപാരിയാണ് ഇവരുടെ സഹായത്തിനായി ഓടിയെത്തിയത്.

ഇതേ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്ന ആറാമത്തെ വാഹനമാണിതെന്നു അറിഞ്ഞതോടെയാണ് കുഴിമൂടാൻ ഇവർ തീരുമാനിച്ചത്. റോഡരികിൽ പുറമ്പോക്കിൽ നിന്ന ഒരു വാഴ പ‍ിഴുതെടുത്തു കുഴിയിൽ നട്ടു. വാഴ കുഴിയിലുറപ്പിച്ച ശേഷമാണ് യുവാക്കൾ വൈദ്യസഹായം തേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്