കേരളം

തിരുവനന്തപുരം 566, മലപ്പുറം 310; മൂന്നിടത്ത് 200ന് മുകളില്‍ രോഗികള്‍; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 566 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍കോട്് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് മറ്റു ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 541, മലപ്പുറം 286, കോഴിക്കോട് 265, കൊല്ലം 253, കണ്ണൂര്‍ 190, തൃശൂര്‍ 164, കോട്ടയം, എറണാകുളം 159 വീതം, പാലക്കാട് 157, കാസര്‍കോട് 149, ആലപ്പുഴ 148, പത്തനംതിട്ട 64, ഇടുക്കി 57, വയനാട് 48 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1944 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 393, കൊല്ലം 131, പത്തനംതിട്ട 54, ആലപ്പുഴ 146, കോട്ടയം 138, ഇടുക്കി 28, എറണാകുളം 233, തൃശൂര്‍ 135, പാലക്കാട് 39, മലപ്പുറം 201, കോഴിക്കോട് 176, വയനാട് 31, കണ്ണൂര്‍ 135, കാസര്‍കോട് 104 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 28,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 75,848 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്