കേരളം

സംസ്ഥാനത്തെ 33–ാം മെഡിക്കൽ കോളജ് ; ഉദ്ഘാടനത്തിനൊരുങ്ങി കോന്നി മെഡിക്കൽ കോളജ്; തിങ്കളാഴ്ച നാടിന് സമർപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : കോന്നി ഗവ. മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗം തിങ്കളാഴ്ച ഉദ്​ഘാടനം ചെയ്യും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിക്കുന്നത്. വിഡിയോ കോൺഫറൻസ് വഴിയാണ് സംസ്ഥാനത്തെ 33–ാമത്തെ മെഡിക്കൽ കോളജിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്.

മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നടുത്തളത്തിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. 50ൽ താഴെ ആളുകൾക്കു മാത്രമേ ചടങ്ങിലേക്ക് പ്രവേശനമുള്ളൂ. ഉദ്ഘാടന ചടങ്ങിൽ കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 

പൊതു ജനങ്ങൾക്ക് ഉദ്​ഗാടന ചടങ്ങിലേക്ക് പ്രവേശനം  ഉണ്ടായിരിക്കില്ല. പങ്കെടുക്കുന്ന എല്ലാവർക്കും കോവിഡ് ആന്റിജൻ പരിശോധന നടത്തും. കോന്നി നിയോജക മണ്ഡലത്തില്‍ അരുവാപ്പുലം പഞ്ചായത്തിലാണ് മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയുടേയും സമീപ ജില്ലകളിലെയും ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ കോന്നി മെഡിക്കല്‍ കോളേജ് ഒരു മുതല്‍ക്കൂട്ടായി മാറുമെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

ഛത്തീസ്ഗഢില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 7 മാവോസ്റ്റുകളെ വധിച്ചു

എസ്എസ്എല്‍സി ഫലം മെയ് എട്ടിന്, ഹയര്‍ സെക്കന്‍ഡറി ഒന്‍പതിന്