കേരളം

ഫോണ്‍വിളിച്ചത് ആരെ ?;  അന്വേഷണം തുടങ്ങി ; നഴ്‌സുമാരോട് വിശദീകരണം തേടി ; സ്വപ്‌നയ്ക്ക് നാളെ  ആന്‍ജിയോഗ്രാം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷിന് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവെ ഫോണ്‍ ചെയ്യാന്‍ അനുവദിച്ച സംഭവത്തില്‍, വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരോട് വിശദീകരണം തേടി. ഒരു ജൂനിയര്‍ നഴ്‌സിന്റെ മൊബൈല്‍ഫോണില്‍ നിന്നും ആരെയോ വിളിച്ചതായാണ് കണ്ടെത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ആശുപത്രിയിലെ ജീവനക്കാരോട് സൂപ്രണ്ട് അതുസംബന്ധിച്ച് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. സ്വപ്‌നയുടെ ഫോണ്‍വിളി ആരോപണത്തില്‍ എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളും അന്വേഷണം തുടങ്ങി. സംശയമുള്ളവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുമെന്നാണ് സൂചന. സ്വര്‍ണക്കടത്തു കേസ് പ്രതിയായ സ്വപ്നയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

അതിനിടെ നെഞ്ചുവേദനയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച സ്വപ്‌ന സുരേഷിന് നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും. ഹൃദയത്തിലേക്കുള്ള രക്തധമനിയില്‍ തടസ്സമുണ്ടോയെന്ന് പരിശോധിക്കും. കേസിലെ മറ്റൊരു പ്രതി കെ ടി റമീസിനെ നാളെ എന്‍ഡോസ്‌കോപ്പി നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

പ്രതികളുടെ അസുഖത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന ആക്ഷേപം ശക്തമായതിനെ തുടര്‍ന്ന് അടിയന്തരമെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നാണ് വിദഗ്ധ പരിശോധന നടത്താന്‍ തീരുമാനിച്ചത്. അസുഖമുണ്ടെന്നു കണ്ടെത്തിയാല്‍ മാത്രമേ തുടര്‍ ചികില്‍സ നല്‍കേണ്ടതുള്ളൂ എന്നും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ ഒരേസമയം ചികില്‍സയ്ക്കായി പ്രവേശിപ്പിച്ച സംഭവത്തില്‍ ജയില്‍ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം